ലാവ്‌ലിൻ : സി.ബി.ഐയുടെ അപ്പീൽ ഹർജിയിൽ പിണറായിക്ക് നോട്ടീസ്

#

ന്യൂഡൽഹി (11.01.2018) : എസ്.എൻ.സി ലാവ്ലിൻ കേസിൽ ഹൈക്കോടതി കുറ്റവിമുക്തരാക്കിയ പിണറായി വിജയൻ, കെ.മോഹനചന്ദ്രൻ, എ.ഫ്രാൻസിസ് എന്നിവർക്ക് സുപ്രീം കോടതി നോട്ടീസ്.കുറ്റവിമുക്തരാക്കപ്പെട്ട മൂന്നു പേരും ഗൂഢാലോചനയിൽ പങ്കാളികളാണെന്ന് അപ്പീൽ ഹർജിയിൽ സി.ബി.ഐ വാദിക്കുന്നു. പിണറായിയെയും മറ്റും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി മൂന്ന് പേർക്കും നോട്ടീസ് അയച്ചത്. വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്ന ആർ.ശിവദാസൻ, കസ്തൂരിരംഗ അയ്യർ, രാജശേഖരൻ എന്നിവരുടെ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു. മൂന്ന് പേരും നൽകിയ ഹർജികളിലാണ് വിചാരണ സ്റ്റേ ചെയ്തത്.

സുപ്രീം കോടതിയുടെ നോട്ടീസിൽ നൽകിയിരിക്കുന്ന സമയ പരിധിയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. കേസിൽ കക്ഷി ചേരാൻ വേണ്ടി മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ ഹർജി നൽകിയിരുന്നെങ്കിലും കേസ് പരിഗണിക്കുമ്പോൾ സുധീരന്റെ അഭിഭാഷകർ കോടതിയിൽ ഹാജരായിരുന്നില്ല.