മനുഷ്യാവകാശലംഘനങ്ങൾ ; യു.പി സർക്കാരിന് എൻ.എച്ച്.ആർ.സി നോട്ടീസ്

#

ലക്‌നൗ (11.01.2018) : ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റിട്ട് 10 മാസത്തിനുള്ളിൽ സംസ്ഥാനത്ത് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ വർദ്ധിച്ചതായി കണക്കുകൾ. 29 ഏറ്റുമുട്ടലുകളിലായി 30 പേർ കൊല്ലപ്പെട്ടപ്പോൾ വേറേ ഏറ്റുമുട്ടലുകളിലായി 3 പോലീസുകാരും കൊല്ലപ്പെട്ടു. നവംബർ 22 ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന സർക്കാരിന് നോട്ടീസ് അയയ്ക്കുമ്പോൾ 19 ഏറ്റുമുട്ടൽ കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. അതിനു ശേഷം 11 കൊലപാതകങ്ങൾ കൂടി ഉണ്ടായി. ഇതിൽ 3 കൊലപാതകങ്ങൾ ഈ വർഷമാണ് ഉണ്ടായത്.

ദളിത് വിഭാഗങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും പശുവിന്റെ പേരിൽ ന്യൂനപക്ഷ സമുദായങ്ങളിൽ പെട്ടവർക്ക് നേരേയുമുള്ള ആക്രമണങ്ങളും ആദിത്യനാഥ് മുഖ്യമന്ത്രിയായതിനു ശേഷം വർദ്ധിച്ചിട്ടുണ്ട്. ആദിത്യനാഥ് ചുമതലയേറ്റതിനു ശേഷം ഉത്തർപ്രദേശിലെ ക്രമസമാധാനനില ആകെ താറുമാറായെന്ന് പ്രതിപക്ഷപ്പാർട്ടികളും സാമൂഹ്യ സംഘടനകളും ആരോപണം ഉന്നയിച്ചിരുന്നു. നവംബർ 22 ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അയച്ച നോട്ടീസ് ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് യു.പി സർക്കാർ.