ഹെലിക്കോപ്റ്റർ പണം പാർട്ടി അടയ്ക്കില്ല : മന്ത്രി എ.കെ.ബാലൻ

#

തിരുവനന്തപുരം (11.01.2018) : മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റർ യാത്രയ്ക്ക് ചെലവായ പണം പാർട്ടി വഹിക്കേണ്ട ഒരു ആവശ്യവുമില്ലെന്ന് മന്ത്രി എ.കെ.ബാലൻ. ഓഖി ഫണ്ടിൽ നിന്നല്ല പണം ഉപയോഗിച്ചതെന്നും നടപടിയിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും ബാലൻ പറഞ്ഞു. മുഖ്യമന്ത്രി ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിച്ച ഹെലിക്കോപ്റ്ററിന്റെ പണം പാർട്ടി അടയ്‌ക്കേണ്ട ആവശ്യമില്ല. പണം പാർട്ടി അടയ്ക്കുമെന്ന് ആരാണ് പറഞ്ഞതെന്ന് മന്ത്രി മാധ്യമ പ്രവർത്തകരോട് ചോദിച്ചു.

മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റർ യാത്രയുടെ പണം പാർട്ടി അടയ്ക്കുമെന്ന സൂചന പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി കടകംപള്ളി സുരേന്ദ്രനും നൽകിയിരുന്നെങ്കിലും ഇന്ന് ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിൽ പിണറായിയുടെ നിലപാടിന് എതിർപ്പുണ്ടായില്ല. പണം അടയ്ക്കാൻ പാർട്ടി തയ്യാറാകാത്തതിനാൽ ഈ പ്രശ്നം സജീവമായി നിലനിർത്തി എൽ.ഡി.എഫിനെ ആക്രമിക്കാൻ യു.ഡി.എഫ് ശ്രമിക്കും.