നൂറാമത് ഉപഗ്രഹം വിക്ഷേപിച്ചു : ഐ.എസ്.ആര്‍.ഒ കൂടുതല്‍ ഉയരങ്ങളിലേക്ക്

#

ന്യൂഡല്‍ഹി (12-01-18) : ഇന്ത്യയുടെ നൂറാമത് സാറ്റലൈറ്റ് ഇന്നു രാവിലെ ഐ.എസ്.ആര്‍.ഒ, പി.എസ്.എല്‍.വി വഴി ബഹിരാകാശത്തേക്ക് വിക്ഷേപിച്ചു. നൂറാമത് സാറ്റലൈറ്റിനോടൊപ്പം 30 സാറ്റലൈറ്റുകള്‍ കൂടി ഇന്ന് വിക്ഷേപിക്കപ്പെട്ടു. രാവിലെ 9.29 ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു വിക്ഷേപണം.

രണ്ട് ഭ്രമണപഥങ്ങളിലായാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കപ്പെട്ടത്. 550 കി.മീ ചുറ്റളവില്‍ 30 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കപ്പെട്ടപ്പോള്‍ ഒരു ഉപഗ്രഹം ഭൂമിയില്‍ നിന്ന് 359 കി.മീ ഉയരത്തിലാണ് വിക്ഷേപിക്കപ്പെട്ടത്. 2 ഭ്രമണപഥങ്ങളിലായി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കാന്‍ 2 മണിക്കൂര്‍ 21 മിനിട്ട് സമയമെടുക്കും.