ചോറ്റാനിക്കര കൊലക്കേസിലെ ഒന്നാംപ്രതി ആത്മഹത്യയ്ക്കു ശ്രമിച്ചു

#

കൊച്ചി (12-01-18) : ചോറ്റാനിക്കരയില്‍ 4 വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി രഞ്ജിത് ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എറണാകുളം പോക്‌സോ കോടതി കേസില്‍ വിധി പ്രഖ്യാപിക്കാന്‍ അല്പം സമയം മാത്രം ശേഷിക്കെയാണ് രഞ്ജിത് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമം നടത്തിയത്. ആശുപത്രിയിലെത്തിച്ച രഞ്ജിത്തിന്റെ നില അപകടസ്ഥിതിയിലല്ല.

2013 ലാണ് 4 വയസ്സുള്ള കുട്ടിയെ സ്വന്തം അമ്മയും കാമുകന്മാരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കേസില്‍ കുട്ടിയുടെ അമ്മ ഉള്‍പ്പെടെ 3 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.