ചീഫ് ജസ്റ്റിസിനെതിരേ സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ പ്രതിഷേധം

#

ന്യൂഡല്‍ഹി (12-01-18) : സുപ്രീംകോടതിയില്‍ അത്യന്തം നാടകീയമായ രംഗങ്ങൾ. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരേ 4 ജഡ്ജിമാര്‍ പരസ്യമായ പ്രതിഷേധം രേഖപ്പെടുത്തി. ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ 4 ജഡ്ജിമാര്‍ കോടതിക്കു പുറത്തിറങ്ങി. മലയാളിയായ ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് മദന്‍ ബി.ലോകൂര്‍ എന്നീ ജഡ്ജിമാര്‍ ചെലമേശ്വറിനോടൊപ്പമുണ്ട്. 4 ജഡ്ജിമാര്‍ കോടതിക്കു പുറത്തിറങ്ങിയതോടെ രണ്ടു കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. അല്പ സമയത്തിനുള്ളില്‍ ജസ്റ്റിസ് ചെലമേശ്വറും മറ്റു 3 ജഡ്ജിമാരും ചേര്‍ന്ന് വാര്‍ത്താസമ്മേളനം നടത്തും. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം.