രാജസ്ഥാന് പുറകേ ഗുജറാത്തും പത്മാവത് നിരോധിച്ചു

#

അഹമ്മദാബാദ് (12-01-18) : സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദചിത്രം പത്മാവത് ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. ചിത്രം രാജസ്ഥാനില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന സംസ്ഥാന മുഖ്യമന്ത്രി വസുന്ധര രാജ പറഞ്ഞതിനു പിന്നാലെയാണ് ഗുജറാത്തിലും ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി ട്വീറ്റ് ചെയ്തത്.

സെന്‍ട്രല്‍ ബോഡ് ഒഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ യു.എസര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രത്തിന് അനുമതി നല്‍കിയത്. സിനിമയുടെ പേര് പത്മാവതി എന്നതിനു പകരം പത്മാവത് എന്നാക്കി മാറ്റണമെന്നും ബോഡ് നിര്‍ദ്ദേശിച്ചു. ബോഡ് നിര്‍ദ്ദേശപ്രകാരം ചിത്രത്തിന്റെ പേര് മാറ്റുകയും ചെയ്തിരുന്നു. ഗുജറാത്തിനും രാജസ്ഥാനും പുറകേ ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും ചിത്രം നിരോധിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സൂചന നല്‍കി.