പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കാണാന്‍ വിസമ്മതിച്ച് ചീഫ് ജസ്റ്റിസ്

#

ന്യൂഡല്‍ഹി (13-01-18) : പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയെ കാണാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിസമ്മതിച്ചു. ഇന്ന് രാവിലെ ചീഫ് ജസ്റ്റിസിന്റെ വസതിയിലെത്തി സന്ദര്‍ശനാനുമതി തേടിയ നൃപേന്ദ്ര മിശ്രയ്ക്ക് ചീഫ് ജസ്റ്റിസ് സന്ദര്‍ശനാനുമതി നിഷേധിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിക്കു മുന്നില്‍ നൃപേന്ദ്രമിശ്ര കാറില്‍ കാത്തിരിക്കുന്ന ചിത്രം വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ ട്വീറ്റ് ചെയ്തു.

സുപ്രീംകോടതിയിലെ മുതിര്‍ന്ന 4 ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചീഫ് ജസ്റ്റിസ് സന്ദര്‍ശനാനുമതി നിഷേധിച്ചതിന് വലിയ പ്രാധാന്യമുണ്ട്. രാഷ്ട്രീയമായ സ്വാധീനത്തിന് താന്‍ വഴങ്ങില്ലെന്ന സന്ദേശം നല്‍കാനാണ് ചീഫ് ജസ്റ്റിസ് ഇതുവഴി ശ്രമിക്കുന്നത്.