ജി.എസ്.ടി കേരളത്തിന് പ്രതികൂലമല്ല : മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഗീതാഗോപിനാഥ്

#

തിരുവനന്തപുരം (13-01-18) : കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ചരക്കുസേവന നികുതി സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാഗോപിനാഥ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജി.എസ്.ടി ഗുണകരമാണെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് പറഞ്ഞു. കേരളത്തിന്റെ സാമ്പത്തികസ്ഥിതി വഷളായതിനു കാരണം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ജി.എസ്.ടിയാണെന്നുമുള്ള നിലപാട് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും സ്വീകരിക്കുമ്പോഴാണ് അതിന് കടകവിരുദ്ധമായ അഭിപ്രായം മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് പരസ്യമായി പറഞ്ഞത്. തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരളസഭയില്‍ പങ്കെടുക്കാനെത്തിയ ഗീതാഗോപിനാഥ് മാധ്യമപ്രവര്‍ത്തകരുമായുള്ള സംഭാഷണത്തിലാണ് മുഖ്യമന്ത്രിയുടെ നിലപാടിന് വിരുദ്ധമായ അഭിപ്രായം പറഞ്ഞത്.