ബോംബേയില്‍ ഹെലിക്കോപ്റ്റര്‍ കാണാതായി ; 3 മൃതദേഹങ്ങള്‍ കിട്ടി

#

മുംബൈ (13-01-18) : ജൂഹു വിമാനത്താവളത്തില്‍ നിന്ന് രാവിലെ 10.14 ന് പറന്നുയര്‍ന്ന ഹെലിക്കോപ്റ്റര്‍ കാണാതായി. 5 ഒ.എന്‍.ജി.സി ഉദ്യോഗസ്ഥരും 2 പൈലറ്റുമാരുമാണ് ഹെലിക്കോപ്റ്ററിലുണ്ടായിരുന്നത്. 10.30 നാണ് ഹെലിക്കോപ്റ്ററുമായി അവസാനമായി ബന്ധപ്പെടാന്‍ കഴിഞ്ഞത്. 11 മണിക്ക് തിരിച്ചിറങ്ങേണ്ടതായിരുന്നു. തിരച്ചിലില്‍ 3 മൃതദേഹങ്ങള്‍ കണ്ടുകിട്ടി. ഒ.എന്‍.ജി.സിയില്‍ ഡപ്യൂട്ടി ജനറല്‍ മാനേജർമാരായിരുന്നു പൈലറ്റുമാരെ കൂടാതെ ഹെലിക്കോപ്റ്ററിലുണ്ടായിരുന്നത്. കാണാതായ മറ്റുള്ളവര്‍ക്കുവേണ്ടി നാവികസേനയും തീരസംരക്ഷണ സേനയും തിരച്ചില്‍ തുടരുകയാണ്.