ബോട്ടപകടം : മുംബൈയില്‍ 5 കുട്ടികള്‍ മരിച്ചു

#

മുംബൈ (13-01-18) : മുംബൈയില്‍ നിന്ന് 100 കി.മീ അകലെ ഡഹാണുവില്‍ ബോട്ടു മറിഞ്ഞ്  5 കുട്ടികള്‍ മരിച്ചു. 40 പേര്‍ സഞ്ചരിച്ച ബോട്ടിലെ 32 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. മറ്റു 3 പേര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. 17 വയസ്സുള്ള സ്‌കൂള്‍ കുട്ടികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ബോട്ടിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. യാത്രക്കാര്‍ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല.