ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം അനാവശ്യം : ബാര്‍കൗണ്‍സില്‍

#

ന്യൂഡല്‍ഹി (13-01-18) : നിസ്സാരമായ ഒരു വിഷയത്തില്‍ സുപ്രീംകോടതിയിലെ 4 മുതിര്‍ന്ന അഭിഭാഷകര്‍ വാര്‍ത്താസമ്മേളനം നടത്തിയത് ഖേദകരമായ സംഭവമെന്ന് ബാര്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ. കേസ് അനുവദിച്ചു നല്‍കുന്നതു സംബന്ധിച്ച നിസ്സാരവിഷയം കോടതിക്കുള്ളില്‍ തന്നെ പരിഹരിക്കാന്‍ കഴിയുന്നതായിരുന്നുവെന്ന് ബാര്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍കുമാര്‍ മിശ്ര അഭിപ്രായപ്പെട്ടു. ജഡ്ജിമാര്‍ക്കിടയില്‍ സമവായമുണ്ടായില്ലെങ്കിൽ ബാര്‍ കൗണ്‍സിലിനെ ഇടപെടുത്താമായിരുന്നുവെന്നും പരസ്യ പ്രതികരണം ജുഡീഷ്യറിയെ ദുര്‍ബ്ബലമാക്കുമെന്നും മിശ്ര പറഞ്ഞു.

ശനിയാഴ്ച വൈകിട്ട് ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ യോഗം ചേരുന്നുണ്ട്. യോഗത്തിനുശേഷം ബാര്‍ കൗണ്‍സിലിന്റെ പ്രതിനിധിസംഘം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെയും വാര്‍ത്താസമ്മേളനം നടത്തിയ ജഡ്ജിമാരെയും കാണും.