പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി : ജസ്റ്റിസ് കുര്യന്‍ ജോസഫ്

#

ന്യൂഡല്‍ഹി (13-01-18) : താനുള്‍പ്പെടെയുള്ള ജഡ്ജിമാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടായതായി കരുതുന്നുവെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. സുപ്രീംകോടതിയെ ബാധിച്ച ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമമാണ് തങ്ങള്‍ നടത്തിയതെന്ന് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. രാഷ്ട്രപതി ജഡ്ജിമാരുടെ നിയമനാധികാരി മാത്രമാണെന്നും പ്രശ്‌നത്തില്‍ ഇടപെടാന്‍ രാഷ്ട്രപതിക്ക് കഴിയാത്തതുകൊണ്ടാണ് അദ്ദേഹത്തെ സമീപിക്കാതിരുന്നതെന്നും ചോദ്യങ്ങള്‍ക്കുത്തരമായി കുര്യന്‍ ജോസഫ് പറഞ്ഞു. ജനങ്ങളെ കാര്യങ്ങള്‍ അറിയിക്കാന്‍ മാധ്യമങ്ങളെ കണ്ടത് മറ്റൊരു മാര്‍ഗ്ഗവും ഇല്ലാത്തതുകൊണ്ടാണ്. പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചില്ലെങ്കിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായതായാണ് മനസ്സിലാക്കുന്നതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് അറിയിച്ചു.