സുപ്രീം കോടതി ഇന്ന് പതിവുപോലെ

#

ന്യൂഡല്‍ഹി (15-01-18) : ചീഫ് ജസ്റ്റിസിന് എതിരേ ആരോപണമുന്നയിച്ച വാര്‍ത്താസമ്മേളനം നടത്തിയ 4 ജഡ്ജിമാരും ഇന്ന് സുപ്രീംകോടതിയില്‍ എത്തി ചുമതലകള്‍ നിര്‍വ്വഹിക്കുന്നു. ചീഫ് ജസ്റ്റിസും പതിവുപോലെ തന്റെ ചേംബറില്‍ കേസുകള്‍ പരിഗണിക്കുകയാണ്. ജഡ്ജിമാര്‍ക്കിടയിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പല തലങ്ങളില്‍ നടക്കുന്നുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ സുപ്രീംകോടതി ഫുള്‍കോര്‍ട്ട് എത്രയും വേഗം യോഗം ചേരാന്‍ സാധ്യതയുണ്ട്.

സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ യോഗം, പ്രശ്‌നം പരിഹരിക്കാന്‍ ഫുള്‍കോര്‍ട്ട് ചേരണമെന്ന് ചീഫ് ജസ്റ്റിസിനോടും മറ്റു ജഡ്ജിമാരോടും അഭ്യര്‍ത്ഥിച്ചിരുന്നു. ബാര്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ ഏഴംഗ പ്രതിനിധി സംഘവും കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിനെയും വാര്‍ത്താസമ്മേളനം നടത്തിയ 4 ജഡ്ജിമാരെയും കണ്ട് പ്രശ്‌നപരിഹാരത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയുണ്ടായി.