ചോറ്റാനിക്കര കൊല ; ഒന്നാം പ്രതിക്ക് വധശിക്ഷ

#

കൊച്ചി (15-01-18) : ചോറ്റാനിക്കരയില്‍ 4 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതി രഞ്ജിത്തിന് വധശിക്ഷ. കുട്ടിയുടെ അമ്മ റാണിക്കും സുഹൃത്ത് ബേസിലിനും ഇരട്ട ജീവപര്യന്തം ശിക്ഷയും വിധിച്ചു. എറണാകുളം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകന്മാരുമായി സ്വതന്ത്രമായി ജീവിക്കുന്നതിന് തടസ്സമാകുമെന്നതു കൊണ്ടായിരുന്നു 4 വയസ്സുള്ള കുട്ടിയെ അമ്മയുടെ അറിവോടെ കൊലപ്പെടുത്തിയത്. കുട്ടിയെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള അമ്മ തന്നെ കുട്ടിയെ ക്രൂരമായി കൊലപ്പെടുത്താന്‍ കൂട്ടുനിന്നതിനാണ് അമ്മയ്ക്ക് ഇരട്ട ജീവപര്യന്തം.