ശ്രീജിത്തിന്റെ സമരം : അമ്മ ഗവര്‍ണറെ കണ്ടു

#

തിരുവനന്തപുരം (15-01-18) : സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവിന്റെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഗവര്‍ണറെ കണ്ടു. സി.ബി.ഐ അന്വേഷണം നടത്തുന്നതിന് ഗവര്‍ണര്‍ ഇടപെടണമെന്ന് അവര്‍ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു.

765 ദിവസങ്ങളായി സെക്രട്ടേറിയറ്റിനു മുന്നില്‍ ശ്രീജിത്ത് നടത്തുന്ന സമരത്തെ അനുകൂലിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങള്‍ രംഗത്തെത്തിയതോടെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ എത്തിയിരുന്നു.