തോമസ് ചാണ്ടിയുടെ കയ്യേറ്റം മനഃപൂര്‍വ്വമല്ലെന്ന് കോടതി

#

കൊച്ചി (17-01-18) : തോമസ്ചാണ്ടി മനഃപൂര്‍വ്വം കായല്‍ കയ്യേറിയതിന് തെളിവില്ലെന്ന് ഹൈക്കോടതി. കുട്ടനാട്ടില്‍ തോമസ്ചാണ്ടി കായല്‍ കയ്യേറിയെന്നും കയ്യേറിയ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് തോമസ്ചാണ്ടിക്ക് എതിരേ ക്രിമിനല്‍ കേസ് എടുക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐനേതാവ് ടി.എന്‍.മുകുന്ദനും ആലപ്പുഴ കൈനകരി സ്വദേശി വിനോദും നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയ കോടതി, 3 മാസത്തിനകം ഭൂമി സര്‍വ്വേ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിതിനു ശേഷം ഹര്‍ജിക്കാര്‍ക്ക് നോട്ടീസ് നല്‍കി കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്ന് ഉത്തരവിലുണ്ട്.

കായല്‍ കയ്യേറിയത് മനഃപൂര്‍വ്വമാണെന്ന് തെളിയിക്കാന്‍ കഴിയാത്തതിനാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട കാര്യമില്ലെന്ന് കോടതി വ്യക്തമാക്കി.