അമലാ പോളിന് മുന്‍കൂര്‍ ജാമ്യം

#

കൊച്ചി (17-01-18) :  പോണ്ടിച്ചേരിയിലെ വ്യാജമേല്‍വിലാസം നല്‍കി വാഹന രജിസ്‌ട്രേഷന്‍ നടത്തി എന്ന കേസില്‍ നടി അമലാപോളിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഒരുലക്ഷം രൂപയുടെ ബോണ്ടിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസില്‍ അന്വേഷണസംഘം ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണമെന്ന വ്യവസ്ഥയും മുന്‍കൂര്‍ ജാമ്യത്തിലുണ്ട്. അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ കഴിഞ്ഞ ദിവസം ഹാജരായി അമലാപോള്‍ മൊഴി നല്‍കിയിരുന്നു.

ഇതേ കേസില്‍ നടന്‍ സുരേഷ് ഗോപിക്കും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. സുരേഷ്‌ഗോപിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയും ചെയ്തു.