2019 ല്‍ മത്സരിക്കണമെന്ന് രാധിക വെമുലയോട് ജിഗ്നേഷ്

#

ഹൈദരാബാദ് (18-01-18) : 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയോട് ജിഗ്നേഷ് മെവാനി അഭ്യര്‍ത്ഥിച്ചു. രോഹിത് വെമുലയുടെ രണ്ടാം രക്തസാക്ഷിദിനമായ ഇന്നലെ ഹൈദരാബാദില്‍ രാധികാവെമുലയെ സന്ദര്‍ശിച്ച ജിഗ്നേഷ് മെവാനി ഇന്ന് രാവിലെ ട്വിറ്ററിലാണ് അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന അഭ്യര്‍ത്ഥന നടത്തിയത്. 2019 ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും "മനു"സ്മൃതി ഇറാനിയെ ഒരു പാഠം പഠിപ്പിക്കുകയും വേണമെന്ന് ജിഗ്നേഷ് മെവാനി ട്വിറ്ററില്‍ കുറിച്ചു.

അടുത്തു നടക്കുന്ന കര്‍ണാടക സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഘപരിവാറിന് എതിരേ രാധിക വെമുലയോടൊപ്പം താന്‍ പ്രചരണം നടത്തുമെന്ന് രോഹിത് വെമുലയുടെ രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കാന്‍ ഹൈദരാബാദില്‍ എത്തിയ ജിഗ്നേഷ് മെവാനി പറഞ്ഞു. ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് നരേന്ദ്രമോദി സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ജിഗ്നേഷ് മുന്നറിയിപ്പ് നല്‍കി.