പത്മാവത് നിരോധനം സുപ്രീംകോടതി നീക്കി

#

ന്യൂഡല്‍ഹി (18-01-18) : സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ സിനിമ, പത്മാവത് നിരോധിക്കാനുള്ള വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവുകള്‍ സുപ്രീംകോടതി റദ്ദാക്കി. ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോഡ് അനുമതി നല്‍കിയ സിനിമ നിരോധിക്കാനുള്ള നീക്കം ഭരണഘടനാ ലംഘനമാണെന്ന നിര്‍മ്മാതാക്കളുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി നിരോധനം നീക്കി ഉത്തരവായത്. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാന സര്‍ക്കാരുകളാണ് സിനിമ നിരോധിച്ചത്.

ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോഡ് അനുമതി നല്‍കിയെങ്കിലും സിനിമ പ്രദര്‍ശിപ്പിച്ചാല്‍ അത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കും എന്നതായിരുന്നു സംസ്ഥാന സര്‍ക്കാരുകള്‍ ഉന്നയിച്ചത്. ക്രമസമാധാനത്തിന്റെ പേരില്‍ പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.