തൃപുരയിൽ ഫെബ്രുവരി 18 ന് തെരഞ്ഞെടുപ്പ് ; മേഘാലയയിലും നാഗാലാന്റിലും 27 ന്

#

ന്യൂഡൽഹി (18-01-18) : 3 വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിച്ചു. തൃപുരയിൽ ഫെബ്രുവരി 18 നും മേഘാലയയിലും നാഗാലാൻഡിലും ഫെബ്രുവരി 27 നുമാണ് വോട്ടെടുപ്പ്. മൂന്ന് സംസ്ഥാനങ്ങളിലും മാർച്ച് 3 നാണ് വോട്ടെണ്ണൽ. അന്നുതന്നെ ഫലം പ്രഖ്യാപിക്കും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ എ.കെ.ജ്യോതി ഡൽഹിയിൽ വാർത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. മൂന്ന് സംസ്ഥാന നിയമസഭകളിലും 60 അംഗങ്ങൾ വീതമാണുള്ളത്.

ഈ വർഷം 8 സംസ്ഥാന നിയമസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കർണ്ണാടക, മിസോറാം, ചട്ടീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാന നിയമസഭകളിലേക്കാണ് ഈ വർഷം തെരഞ്ഞെടുപ്പ് നടക്കുക.