ഞാന്‍ ഒരു സാധാരണക്കാരന്‍ ; പ്രോട്ടോക്കോള്‍ ഒന്നും അറിയില്ല : മോദി

#

ന്യൂഡല്‍ഹി (20-01-18) : താന്‍ ഒരു സാധാരണക്കാരനാണെന്നും പ്രോട്ടേക്കോളിനെക്കുറിച്ച് ഒന്നും തനിക്ക് അറിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. അതാണ് തന്റെ ശക്തിയെന്നും തന്റെ തുറന്ന സമീപനം ലോകനേതാക്കള്‍ക്ക് ഇഷ്ടമാണെന്നും മോദി പറഞ്ഞു. പ്രതിസന്ധികളെ അവസരമാക്കുകയാണ് തന്റെ രീതിയെന്ന് മോദി അവകാശപ്പെട്ടു. രാഷ്ട്രനേതാക്കളെ കെട്ടിപ്പിടിക്കുന്ന മോദിയുടെ രീതിയെ കോണ്‍ഗ്രസ് വിമര്‍ശിച്ചതിനോട് ഒരു ടി.വി അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പരിശീലനം ലഭിച്ചയാളായിരുന്നു താനെങ്കില്‍ ലോകനേതാക്കളെ ഹസ്തദാനം ചെയ്യുകയും ഇടതും വലതും നോക്കുകയും ചെയ്യുമായിരുന്നുവെന്ന് മോദി പരിഹസിച്ചു. ഗുജറാത്തിനു പുറത്തുള്ള ഒന്നും തനിക്കറിയില്ലെന്നായിരുന്നു ആദ്യം പ്രധാനമന്ത്രിയായപ്പോളുണ്ടായ വിമര്‍ശനമെന്ന് അദ്ദേഹം പറഞ്ഞു.