അബുദാബി മലയാളി സമാജം നാടകോത്സവം : ഒരു ദേശം നുണ പറയുന്നു മികച്ച നാടകം

#

അബുദാബി (20-01-18) : അബുദാബി മലയാളി സമാജത്തിന്റെ ഇരുപത്തി ഒന്നാമത് നാടകോത്സവത്തിൽ യുവകലാസാഹിതി തോപ്പിൽ ഭാസി നാടക സമിതി, അബുദാബി അവതരിപ്പിച്ച ഒരു ദേശം നുണ പറയുന്നു എന്ന നാടകം ഏറ്റവും മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. യു. എ.ഇ.യിലെ വിവിധ എമിറേറ്റുകളിൽ നിന്നുമായി ഒൻപത് നാടകങ്ങൾ നാടകോത്സവത്തിൽ പങ്കെടുത്തിരുന്നു. ജനുവരി 2 മുതൽ 17 വരെയായിരുന്നു നാടകോത്സവം.

നാടകോത്സവത്തിലെ മറ്റു സമ്മാനങ്ങൾ

മികച്ച രണ്ടാമത്തെ നാടകം : ഇയാഗോ‌, അവതരണം- തിയറ്റർ ദുബൈ , മികച്ച മൂന്നാമത്തെ നാടകം: അരാജകവാദിയുടെ അപകടമരണം, അവതരണം- തിയറ്റർ ക്രിയേറ്റീവ്‌, ഷാർജ ), മികച്ച സംവിധായകൻ: ഷൈജു അന്തിക്കാട്‌ ( ഒരു ദേശം നുണ പറയുന്നു , യുവകലാ സാഹിതി അബുദാബി ), മികച്ച രണ്ടാമത്തെ  സംവിധായകൻ : അഭിമന്യു വിനയകുമാർ ( യമദൂത്,ശക്തി തിയറ്റേഴ്സ്‌ ), മികച്ച നടൻ : അഷറഫ്‌ കിരാലൂർ (അരാജകവാദിയുടെ അപകടമരണം , തിയ്യറ്റർ ക്രിയേറ്റീവ്‌ ഷാർജ ), മികച്ച രണ്ടാമത്തെ നടൻ: ഷാജഹാൻ ഓ ടി (ഇയാഗോ , തിയറ്റർ ദുബൈ ), മികച്ച നടി : ജീന രാജീവ്‌ ( സക്കറാം ബൈന്റർ , അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ ), മികച്ച രണ്ടാമത്തെ നടി : ദേവി അനിൽ ( ഒരു ദേശം നുണ പറയുന്നു , യുവകലാ സാഹിതി ), ലൈറ്റ്‌ : ശ്രീജിത്ത്‌ പൊയിൽക്കാവ്‌ ( ജനശത്രു , തീരം ആർട്ട്സ്‌ ദുബായ്‌ ), ചമയം: ക്ലിന്റ്‌ പവിത്രൻ ( യമദൂത്‌ , ശക്തി തിയറ്റേഴ്സ്‌ ), സംഗീതം: ഇയാഗോ ( തിയറ്റർ ദുബായ്‌ ), ബാല താരം : പവിത്ര സുധീർ ( മാ, കല അബുദാബി ),രംഗ സജ്ജീകരണം: ഇയാഗോ ( തിയ റ്റർ ദുബായ്‌ )

ജൂറി അവാർഡ്‌ : സഹ നടി 1. ഷാഹിദാനി വാസു ( ( ഒരു ദേശം നുണ പറയുന്നു , യുവകലാ സാഹിതി ) 2. സോന ജയരാജ്‌ ( സക്കറാം ബൈന്റർ , അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ ) സഹനടൻ . പ്രകാശൻ തച്ചങ്ങാട്‌ ( യമദൂത്‌ , ശക്തി തിയറ്റേഴ്സ്‌ ), രംഗ സജ്ജീകരണം: ഇയാഗോ ( തിയ്യറ്റർ ദുബൈ ) സംവിധാനം: ഗോപി കുറ്റിക്കോൽ ( മാ, കല അബുദാബി )