ജസ്റ്റിസ് ലോയയുടെ മരണം : ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് പരിഗണിക്കും

#

ന്യൂഡല്‍ഹി (20-01-18) : ജസ്റ്റിസ് ലോയയുടെ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ച് ജനുവരി 22 ന് പരിഗണിക്കും. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷാ പ്രതിയായ സൊറാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജസ്റ്റിസ് ലോയയുടെ മരണം വലിയ വിവാദമാകുകയും ഇതു സംബന്ധിച്ച ഹര്‍ജി ജസ്റ്റിസ് അരുണ്‍മിശ്രയുടെ ബഞ്ചിന് നല്‍കിയതിനെ 4 മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യമായി വിമര്‍ശിക്കുകയും ഉണ്ടായി. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. ജസ്റ്റിസ് അരുണ്‍മിശ്ര പിന്മാറിയതിനെത്തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് കേസ് പരിഗണിക്കുമെന്ന് സുപ്രീംകോടതി രജിസ്ട്രാര്‍ അറിയച്ചത്.