പത്മാവത് നിരോധിക്കണമെന്ന സംസ്ഥാനങ്ങളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

#

ന്യൂഡല്‍ഹി (23-01-18) : സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദചിത്രമയ പത്മാവത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. സിനിമയ്ക്ക് സെന്‍ട്രല്‍ ബോഡ് ഒഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അനുമതി നല്‍കിയതിനാല്‍ പ്രദര്‍ശനം തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന സുപ്രീംകോടതി വിധി തിരുത്തണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ക്രമസമാധാനപ്രശ്‌നം മുന്‍നിര്‍ത്തിയാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന സംസ്ഥാനങ്ങളുടെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല.

ഇക്കാര്യത്തില്‍ നേരത്തേ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കാന്‍ കോടതി ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടു. സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ ഓരോ പ്രശ്‌നവും പ്രത്യേകം പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.