ചികിത്സ ഇനി പോലീസ് സ്റ്റേഷനിലും

#

തിരുവനന്തപുരം (27-01-18) : കേരള പോലീസിന്റെ സഹകരണത്തോടെ ഐ.എം.എ. തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനിൽ ക്ലിനിക് ഫോര്‍ ചില്‍ഡ്രന്‍ എന്ന സൗജന്യ ശിശുരോഗ ചികിത്സാ കേന്ദ്രം തുടങ്ങയി. എല്ലാ ഞായറാഴ്ചയും 11 മണിമുതല്‍ 1 മണിവരെയാണ് ഈ ക്ലിനിക് പ്രവര്‍ത്തിക്കുക. കുട്ടികളെ ചികിത്സിക്കുന്നതിനായി പ്രശസ്ത ശിശുരോഗ വിദഗ്ധരുടെ സൗജന്യ സേവനമാണിവിടെ ഒരുക്കിയിരിക്കുന്നത്. ഗുരുതര പ്രശ്മുള്ളവരെ മറ്റാശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നതാണ്. പോലീസ് സ്റ്റേഷനില്‍ ആദ്യമായാണ് ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നത്.

ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റ ക്ലിനിക് ഫോര്‍ ചില്‍ഡ്രന്‍ ഉദ്ഘാടനം ചെയ്തു. ഈ പദ്ധതി ജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഐ.എം.എ. തിരുവനന്തപുരം യൂണിറ്റ് പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണന്‍ എന്നിവര്‍ അഭ്യർത്ഥിച്ചു.