ഷാരൂഖിന്റെ വീട് ആദായനികുതി വകുപ്പ് കണ്ടുകെട്ടി

#

മുംബൈ (31-01-18) : ബിനാമി സമ്പാദ്യമാണെന്ന പേരില്‍ ഹിന്ദി സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ ആലിബാഗിലെ വീട് താല്ക്കാലികമായി കണ്ടുകെട്ടാന്‍ ആദായനികുതിവകുപ്പ് തീരുമാനിച്ചു. 90 ദിവസത്തിനുള്ളില്‍ ഷാരൂഖ് ഖാന്‍ മറുപടി നല്‍കണം. കണ്ടു കെട്ടിയ നടപടി അഡ്ജുഡിക്കേഷന്‍ അധികൃതര്‍ ശരിവയ്ക്കുകയാണെങ്കില്‍ ആദായനികുതിവകുപ്പ് ക്രിമിനല്‍ നടപടികള്‍ ആരംഭിക്കും.

ദേജാവു ഫാംസ് എന്ന പേരിലാണ് ഷാരൂഖിന്റെ വീടിന്റെ ഉടമസ്ഥത. ബിനാമി സ്വത്ത് കൈമാറ്റ നിരോധന നിയമം അനുസരിച്ച് ദേജാവു ഫാംസിന് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. നമിതഛിബ, രമേഷ് ഛിബ. സബിത ഛിബ എന്നീ പേരുകളാണ് ദേജാവു ഫാംസിന്റെ ഡയറക്ടര്‍മാരായി വച്ചിട്ടുള്ളത്.