10 കോടി കുടുംബങ്ങൾക്ക് ചികിത്സ സഹായം

#

ന്യൂഡൽഹി (01-02-18) : ലോകത്തെ ഏറ്റവും ബ്രഹത്തായ ആരോഗ്യപരിരക്ഷാ പദ്ധതിയെന്ന പ്രഖ്യാപനവുമായി 10 കോടി കുടുംബങ്ങൾക്ക് ചികിത്സ സഹായം നൽകുമെന്ന് ധനമന്ത്രി. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതായിരിക്കും ഈ പദ്ധതി. 50 കോടി പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഒന്നര ലക്ഷം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങാനും പദ്ധതി ബജറ്റിലുണ്ട്. ഇതിനായി 1200 കോടി രൂപയാണ് നീക്കിവെയ്ക്കുന്നത്.  ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതിയിലൂടെ 50 കോടി ജനങ്ങള്‍ക്ക് പ്രയോജനമുണ്ടാകും. ക്ഷയരോഗ ബാധിതര്‍ക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിന് 600 കോടി യുടെ പദ്ധതി നടപ്പാക്കും. പുതിയതായി 24 മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കും. മൂന്നു പാര്‍ലമെന്റ് മണ്ഡലത്തിന് ഒരു മെഡിക്കല്‍ കോളജ് എന്ന നിലയില്‍ പദ്ധതി വികസിപ്പിക്കും.