നാടകയോഗം രഘു അന്തരിച്ചു

#

തിരുവനന്തപുരം (01.02.2018) :മലയാളനാടകവേദിക്ക് മറക്കാനാവാത്ത സംഭാവനകൾ നൽകിയ പ്രമുഖ നാടക പ്രവർത്തകൻ നാടകയോഗം രഘു (76) അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് പരുത്തിപ്പാറയിലുള്ള മകളുടെ വീട്ടിൽ ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നായിരുന്നു അന്ത്യം. ഭാര്യ ജലജ. രണ്ടു മക്കൾ. സംസ്കാരം ശാന്തി കവാടത്തിൽ നടന്നു.

തിരുവനന്തപുരത്തെ പ്രമുഖ നാടകസംഘമായിരുന്ന നാടകയോഗത്തിന്റെ സ്ഥാപകൻ എന്ന നിലയിൽ ആ പേരിൽ അറിയപ്പെട്ട രഘു, നാടകക്കളരികൾ സംഘടിപ്പിക്കാൻ പ്രൊഫ.ജി.ശങ്കരപ്പിള്ളയോടൊപ്പം സജീവമായി പ്രവർത്തിച്ചു. തെരുവ് നാടകങ്ങൾക്ക് കേരളത്തിൽ പ്രചാരം നേടിക്കൊടുക്കുന്നതിൽ അദ്ദേഹത്തിന് വലിയ പങ്കുണ്ട്. രഘുവിന്റെ നാടകയോഗത്തിലൂടെയാണ് എസ്.അജയൻ, രഘൂത്തമൻ തുടങ്ങിയ പല പ്രമുഖ കലാകാരന്മാരും നാടക പ്രവർത്തനം ആരംഭിച്ചത്.

കേരള സംഗീത നാടക അക്കാഡമി 2016 ൽ ഫെലോഷിപ്പും 2017 ൽ ഗുരുപൂജ പുരസ്കാരവും നൽകി ആദരിച്ചിട്ടുണ്ട്. നാടക പ്രവർത്തകരുടെ സംഘടനയായ നാടകിന്റെ തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ രക്ഷാധികാരിയായിരുന്നു.