ഫിഡല്‍ കാസ്‌ട്രോയുടെ മകന്‍ ആത്മഹത്യ ചെയ്തു

#

ഹവാന (02-02-18) : വിപ്ലവകാരിയും ക്യൂബയുടെ മുന്‍ ഭരണത്തലവനുമായ ഫിഡൽ കാസ്‌ട്രോയുടെ മകന്‍ കാസ്‌ട്രോ ഡീയാസ് ബലാര്‍ട്ട് (68) ആത്മഹത്യ ചെയ്തു. കുറച്ചു കാലമായി വിഷാദരോഗബാധിതനായിരുന്നു. പഴയ സോവിയറ്റ് യൂണിയനില്‍ നിന്ന് ന്യൂക്ലിയര്‍ ഫിസിക്‌സില്‍ ഉന്നത വിദ്യാഭ്യാസം നേടിയ കാസ്‌ട്രോ ഡീയാസ് ബലാര്‍ട്ട് ക്യൂബന്‍ ഭരണകൂടത്തിന്റെ ശാസ്ത്ര ഉപദേഷ്ടാക്കാളില്‍ ഒരാളും ക്യൂബന്‍ അക്കാഡമി ഒഫ് സയന്‍സിന്റെ വൈസ് പ്രസിഡന്റുമായിരുന്നു. 1980 മുതല്‍ 1992 വരെ ക്യൂബന്‍ ആണവ പദ്ധതിയുടെ തലവനായി പ്രവര്‍ത്തിച്ചു.