സ്‌കൂൾ വിദ്യാർത്ഥിനിയുടെ കവിത ബജറ്റ് പ്രസംഗത്തിൽ

#

തിരുവനന്തപുരം (02-02-18) : ഇത്തവണ എഴുത്തുകാരികളുടെ വരികൾ സമൃദ്ധമായി ഉദ്ധരിച്ചു കൊണ്ടായിരുന്നു ഡോ.തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം. ബാലാമണിയമ്മയും ലളിതാംബിക അന്തർജ്ജനവും മുതൽ പുതിയ എഴുത്തുകാരികൾ വരെയുള്ളവരുടെ വരികൾ ഐസക്ക് ഉദ്ധരിച്ചു. അക്കൂട്ടത്തിൽ എന്‍ പി സ്നേഹ എന്ന ഒരു കവിയുടെ വരികളും മന്ത്രി ചൊല്ലി. പുലാപ്പറ്റ എംഎന്‍കെഎം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് സ്നേഹ. പുലാപ്പറ്റ സ്വദേശികളായ പ്രദീപിന്റെയും ഷീബയുടെയും മകൾ. അടുക്കള എന്ന വിഷയത്തെക്കുറിച്ചെഴുതിയ ശക്തമായ പന്ത്രണ്ടു വരികളാണ് ധനമന്ത്രി ഉദ്ധരിച്ചത്. ഹൈസ്ക്കൂള്‍ ക്ലാസില്‍ പഠിക്കുമ്പോൾ സ്നേഹ എഴുതിയ വരികളാണ് അവ. ആരും കാണാതെ പോകുന്ന, അടുക്കളയില്‍ സ്ത്രീ ചെയ്യുന്ന കഠിനാദ്ധ്വാനത്തെക്കുറിച്ചായിരുന്നു സ്നേഹയുടെ കവിത. .