മലയാളസിനിമയിൽ പുതിയ വനിതാ കൂട്ടായ്മ ഭാഗ്യലക്ഷ്മി അധ്യക്ഷ

#

കൊച്ചി (03-02-18) : വിമൻ ഇൻ സിനിമ കളക്റ്റീവിന് ബദലായി മലയാള സിനിമയിൽ മറ്റൊരു വനിതാ കൂട്ടായ്മകൂടി. സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായമയായ ഫെഫ്കയുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിച്ചത്.  ഭാഗ്യലക്ഷ്മിയാണ് സംഘടനയുടെ കോഓർഡിനേഷൻ കമ്മിറ്റി അധ്യക്ഷ.

കൊച്ചിയിൽ ചേർന്ന ആദ്യ യോഗത്തിൽ ഫെഫ്ക്ക ഭാരവാഹികളായ സിബിമലയിലും ബി.ഉണ്ണികൃഷ്ണനും പങ്കെടുത്തു. യോഗത്തിൽ 200 ലേറെ പേർ പങ്കെടുത്തു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് മലയാള സിനിമയില്‍ ആദ്യ വനിതാ കൂട്ടായ്മയായ ഡബ്ലുസിസി രൂപീകരിച്ചത്. മഞ്ജു വാര്യർ, റിമ കല്ലിങ്ങൽ, പാർവ്വതി, ദീദി ദാമോദരൻ തുടങ്ങി കുറച്ചുപേരുടെ   നേതൃത്വത്തിലായിരുന്നു സംഘട രൂപീകരിച്ചത്.  രൂപീകരണം മുതൽ അമ്മ ഉൾപ്പെടെ സിനിമയിലെ മറ്റു സംഘടനകളെല്ലാം ഡബ്ലിയു.സി.സിക്കെതിരായിരുന്നു.