മടവൂരിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

#

(07-02-18) : ഇന്നലെ രാത്രി കഥകളിവേഷം അരങ്ങില്‍ അവതരിപ്പിക്കുന്നതിനിടയില്‍ മരണപ്പെട്ട  കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍നായർക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ജന്മനാടായ കിളിമാനൂരിനടുത്ത് മടവൂര്‍ തുമ്പോട് ഗവ. എല്‍ പിഎസ്സില്‍  ഉച്ചയ്ക്ക്  12 മണിമുതല്‍ ഒരു മണി വരെ പൊതു ദര്‍ശനത്തിന് വെച്ച മതദേഹത്തിൽ രാഷ്ട്രീയ- കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം ആയിരക്കണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു.   ഇപ്പോള്‍ മൃതദേഹം അദ്ദേഹം താമസിച്ചിരുന്ന കൊല്ലം വള്ളിക്കീഴില്‍ പൊതു ദർശനത്തിന് വെച്ചിരിക്കുകയാണ്. ഇന്ന് വെെകുന്നേരം മൂന്ന്മണിയോടെ മുളങ്കാടകം ശ്‌മശാനത്തിൽ സംസ്കാരം നടക്കും .