ഓഖി പ്രസംഗം : ജേക്കബ് തോമസിന്റെ മറുപടി സര്‍ക്കാര്‍ തള്ളി

#

തിരുവനന്തപുരം (12-02-18) : ഓഖി ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന വിമര്‍ശനം ഉന്നയിച്ച് താന്‍ നടത്തിയ പ്രസംഗം വസ്തുതകളുടെ അടിസ്ഥാനത്തിലായിരുന്നുവെന്ന ജേക്കബ് തോമസിന്റെ വിശദീകരണത്തില്‍ സര്‍ക്കാരിന് അതൃപ്തി. ഡി.ജി.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ സര്‍ക്കാരിനെതിരേ പ്രസംഗിച്ചത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് വിശദീകരണം ആരാഞ്ഞ ചീഫ് സെക്രട്ടറി. കൂടുതല്‍ നടപടികള്‍ക്കായി ജേക്കബ് തോമസിന്റെ വിശദീകരണം മുഖ്യമന്ത്രിക്ക് കൈമാറി.

ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ജേക്കബ് തോമസിന്റെ പ്രസംഗത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിടാനാണ് സാധ്യത. പ്രസംഗം വിശദമായി പരിശോധിക്കുന്നതും പുതിയ അന്വേഷണ പരിധിയില്‍ വരും. അന്വേഷണത്തിന്റെ ഭാഗമായി ജേക്കബ് തോമസിന്റെ മൊഴി വിശദമായി രേഖപ്പെടുത്തേണ്ടി വരും.