മാണിക്കെതിരെ കേസ് നടത്തിയാൽ ബാറുകൾ തുറക്കാമെന്ന് കോടിയേരി പറഞ്ഞു : ബിജു രമേശ്

#

തിരുവനന്തപുരം (13-02-18) : ബാർകോഴ ആരോപണത്തിൻ കെ.എം.മാണിക്കെതിരെ കേസുമായി മുന്നോട്ട് പോയാൽ എൽ.ഡി.എഫ് അധികാരത്തിൽ വന്നാൽ പൂട്ടിയ ബാറുകൾ തുറന്നു നൽകാമെന്ന് സി.പി.എം ഉറപ്പ് നൽകിയിരുന്നതായി ബിജു രമേശ്. കോടിയേരി ബാലകൃഷ്‌ണൻ നേരിട്ടാണ് ഉറപ്പ് നൽകിയത്. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സി.പി.എം പാലം വലിച്ചുവെന്നും ബിജു രമേശ് പറഞ്ഞു. ഒരു ടി.വി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ബിജുരമേശിന്റെ വെളിപ്പെടുത്തൽ.

ബാർകോഴക്കേസ് ഒഴിവാക്കി മാണിയെ വെള്ളപൂശാൻ ശ്രമിക്കുന്ന എൽ.ഡി.എഫ് നടത്തുന്നത് വലിയ വഞ്ചനയാണ്. ബാർകോഴ കേസ് നടത്താൻ പ്രോത്സാഹിപ്പിച്ചവർ മറുഭാഗത്ത് മാണിയുമായി കൂട്ടുകൂടുന്നത് അംഗീകരിക്കാനാകില്ല. തെളിവ് ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് കേസ് അവസാനിപ്പിക്കാൻ ശ്രമിക്കുന്നതിനുപിന്നിൽ ഉന്നത തലത്തിൽ നടക്കുന്ന കള്ളക്കളികളാണ്. രാഷ്ട്രീയ പിന്തുണ നൽകിയാൽ മാണിക്കെതിരെ തെളിവ് നല്കാൻ ബാർ ഉടമകൾ തയ്യാറാകുമെന്നും ബിജു രമേശ് പറഞ്ഞു.