മുജാഹിദ് ഭീകരവാദി ഡല്‍ഹിയില്‍ അറസ്റ്റില്‍

#

ന്യൂഡല്‍ഹി (14-02-18) : 10 വര്‍ഷത്തോളമായി പോലീസ് തേടി നടക്കുന്ന ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകന്‍ ജുനൈദ് എന്നറിയപ്പെടുന്ന ആരിസ്ഖാന്‍ ഡല്‍ഹിയില്‍ പോലീസ് പിടിയില്‍. 2008 സെപ്റ്റംബറില്‍ മുജാഹിദീന്‍ ഭീകരവാദികളും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിനു ശേഷം പോലീസിനു പിടികൊടുക്കാതെ മുങ്ങിയ ആളാണ് ജുനൈദ്. ഉത്തര്‍പ്രദേശിലെ അസംഗര്‍ സ്വദേശിയായ 32 കാരനായ ജുനൈദ് എന്‍ജിനിയറാണ്.

2008 ല്‍ ഡല്‍ഹിയിലെ പ്രധാന ഭാഗങ്ങളില്‍ 30 പേരുടെ മരണത്തിനിടയാക്കിയ തുടര്‍ സ്‌ഫോടനങ്ങള്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്കകമാണ് മുജാഹിദീന്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടിയത്. അന്ന് പോലീസിന്റെ പിടിയില്‍ പെടാതെ പോയ ജുനൈദിനെ സംബന്ധിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് എന്‍.ഐ.എ 10 ലക്ഷം രൂപയും ഡല്‍ഹി പോലീസ് 5 ലക്ഷം രൂപയും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.