യു.എസ്സില്‍ സ്‌കൂളില്‍ മുന്‍ വിദ്യാര്‍ത്ഥി 17 പേരെ വെടിവെച്ച് കൊന്നു

#

ന്യൂയോര്‍ക്ക് (15-02-18) : യു.എസ്സിലെ തെക്കന്‍ സംസ്ഥാനമായ ഫ്‌ളോറിഡയിലെ ഒരു ഹൈസ്‌കൂളില്‍ മുന്‍വിദ്യാര്‍ത്ഥി നടത്തിയ വെടിവെയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു. സ്‌കൂള്‍ അവസാനിക്കുന്നതിനു മുമ്പ് വ്യാജ മുന്നറിയിപ്പ് നല്‍കി സ്‌കൂള്‍ വിടാന്‍ സാഹചര്യമൊരുക്കിയതിനുശേഷം ക്ലാസ്‌റൂമുകളില്‍ നിന്ന് പുറത്തിറങ്ങി വന്ന വിദ്യാര്‍ത്ഥികള്‍ക്കു നേരേ അക്രമി നിറയൊഴിക്കുകയായിരുന്നു.

19 വയസ്സുകാരനായ അക്രമിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അച്ചടക്ക നടപടിക്ക് വിധേയനായി സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ വിദ്യാര്‍ത്ഥി എന്ന വിവരം മാത്രമാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. 3000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഫ്‌ളോറിഡയിലെ വലിയ സ്‌കൂളുകളിലൊന്നാണ് അക്രമം നടന്ന സ്‌കൂള്‍.