ദേഹാസ്വാസ്ഥ്യം :മന്ത്രി മേഴ്സിക്കുട്ടിയമ്മ ആശുപത്രിയിൽ

#

തിരുവനന്തപുരം (15-02-18 ) : ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയെ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ ന്യൂറോ ഐ.സി.യുവിൽ പ്രവേശിപ്പിച്ച മന്ത്രിക്ക് പരിശോധനകൾ നടത്തിവരികയാണ്. ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയുന്ന മന്ത്രിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ലെന്ന് സൂപ്രണ്ട് ഡോ.എം.എസ്.ഷർമ്മദ് അറിയിച്ചു.