നീരവ് മോദി ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍

#

ന്യൂഡല്‍ഹി (17-02-18) : പഞ്ചാബ് നാഷണല്‍ ബാങ്കിൽനിന്ന്  11400 കോടി രൂപ തട്ടിപ്പ് നടത്തി രാജ്യത്ത് നിന്നു മുങ്ങിയ നീരവ് മോദി ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍. നീരവ് മോദിയുടെയും ബന്ധുവും ബിസിനസ് പങ്കാളിയുമായ മെഹല്‍ ചോക്‌സിയുടെയും പാസ്‌പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. പാസ്‌പോര്‍ട്ട്, എന്തുകൊണ്ട് റദ്ദാക്കരുത് എന്നതിനുള്ള വിശദീകരണം ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കിയില്ലെങ്കില്‍ പാസ്‌പോര്‍ട്ടുകള്‍ റദ്ദു ചെയ്യണമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

വിവിധ വകുപ്പുകളും ഏജന്‍സികളും നീരവ് മോദിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. നീരവ് മോദിയുടെയും അടുത്ത ബന്ധുക്കളുടെയും അധീനതയിലുള്ള 29 സ്വത്തുവകകള്‍ ആദായനികുതി വകുപ്പ് താല്ക്കാലികമായി കണ്ടുകെട്ടി. മോദിയുടെയും കുടുംബാംഗങ്ങളുടെയും 105 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ട് മരവിപ്പിക്കുക വഴി നീരവ് മോദിയെ യു.എസ്സില്‍ കുടുക്കാമെന്നും അവിടെ നിന്ന് ഇന്റെര്‍പോളിന്റെ സഹായത്തോടെ ഇന്ത്യയിലെത്തിക്കാമെന്നുമാണ് ഇന്ത്യന്‍ അധികൃതരുടെ കണക്കുകൂട്ടല്‍.