നീതി വൈകിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യം : പ്രതിഷേധവുമായി ഡബ്ലിയു.സി.സി

#

കൊച്ചി (17-02-18) : കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട് ഒരു വർഷം പിന്നിടുമ്പോഴും അന്വേഷണം വഴിമുട്ടി നിൽക്കുന്നതിൽ പ്രതിഷേധവുമായി വിമൻ ഇൻ സിനിമ കളക്ടീവ്. നീതി ലഭിക്കാൻ വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന ഓർമ്മപ്പെടുത്തലോടെയുള്ള ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് കേസ് ഇഴയുന്നതിലുള്ള പ്രതിഷേധം ഡബ്ലിയു സി സി പ്രകടമാക്കിയിരിക്കുന്നത്.

എഫ്.ബി പോസ്റ്റിന്റെ പൂർണ്ണരൂപം:

മലയാള സിനിമയെ ഉലച്ചുകളഞ്ഞ ഫെബ്രുവരി 17ലെ സംഭവം നടുക്കത്തോടെയും ഭീതിയോടെയുമാണ് ഓർക്കുന്നത്. അക്രമണത്തിനെതിരെ ഒറ്റയ്ക്ക് പടപൊരുതിയ തങ്ങളുടെ സഹപ്രവർത്തകയുടെ ധീരതയെ ആദരവോടെ കാണുന്നു. ഭയമില്ലാതെയും തുല്യതയോടെയും സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ എല്ലാവര്‍ക്കും ലഭിക്കാന്‍ വേണ്ടിയുള്ള പോരാട്ടം നമ്മുടെ കടമയാണ്. ഞങ്ങളുടെ സഹപ്രവര്‍ത്തകയ്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ഞങ്ങള്‍ വീണ്ടും ആവശ്യപ്പെടുന്നു. എല്ലാവരെയും ഓര്‍മ്മിപ്പിക്കുന്നു. നീതി വൈകുന്നത് നീതി നിഷേധത്തിന് തുല്യമാണ്- വിമന്‍ കളക്ടീവ്.