ബാങ്കിനെ കബളിപ്പിക്കല്‍ ; റോട്ടോമാക് ഉടമയുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്

#

ന്യൂഡല്‍ഹി (19-02-18) : പേന നിര്‍മ്മാണക്കമ്പനിയായ റോട്ടോമാക് കമ്പനിക്കും കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിക്രം കോത്താരിക്കുമെതിരേ, വിവിധ ബാങ്കുകളില്‍ നിന്നായി 800 കോടിയിലേറെ രൂപ തട്ടിച്ചതിന് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. കോത്താരിയെയും ഭാര്യയെയും മകനെയും സി.ബി.ഐ ചോദ്യം ചെയ്യുകയാണ്. വിക്രം കോത്താരിയുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളില്‍ സി.ബി.ഐ റെയ്ഡ് നടത്തി. റെയ്ഡ് ഇപ്പോഴും തുടരുകയാണ്.

അലഹബാദ് ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് ബറോഡ, യൂണിയന്‍ ബാങ്ക്, ഇന്ത്യന്‍ ഒവര്‍സീസ് ബാങ്ക് എന്നീ ബാങ്കുകളില്‍ നിന്ന് 800 കോടിയിലേറെ രൂപ വായ്പ എടുത്ത് തിരിച്ചടച്ചില്ലെന്നതാണ് കേസ്. വായ്പ തുകയോ പലിശയോ കോത്താരി തിരിച്ചടച്ചിട്ടില്ല.