എം.ജി.വൈസ്‌ചാൻസലറെ ഹൈക്കോടതി അയോഗ്യനാക്കി

#

കൊച്ചി (19-02-18) : മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലറായുള്ള ഡോ.ബാബു സെബാസ്റ്റ്യൻറെ  നിയമനം ഹൈക്കോടതി റദ്ദാക്കി. മതിയായ യോഗ്യത ഇല്ലെന്നു പറഞ്ഞാണ് നടപടി. മതിയായ യോഗ്യത ഇല്ലാത്ത ഡോ.ബാബു സെബാസ്റ്റ്യൻറെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകനായ ചാലക്കുടി സ്വദേശി ടി.ആർ.പ്രേംകുമാർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

കേരളാകോൺഗ്രസ് എമ്മിന്റെ നോമിനി ആയിട്ടായിരുന്നു ഡോ.ബാബു സെബാസ്റ്റ്യനെ ഗാന്ധി വി.സി ആയി നിയമിച്ചത്. 16 വർഷത്തെ അധ്യാപന പരിചയവും 10 വർഷത്തെ ഭരണ നിർവ്വഹണ പരിചയവും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിയമനം. സ്വകാര്യ എയ്ഡഡ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്ത ഡോ.ബാബു സെബാസ്റ്റ്യനെ സർവ്വകലാശാല മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയായിരുന്നു വി.സി.ആയി നിയമിച്ചത്. സർവ്വകലാശാല സംവിധാനത്തിലോ ഗവേഷണ സൗകര്യമുള്ള സ്ഥാപനത്തിന്റെ കുറഞ്ഞത് 10 വർഷത്തെ അധ്യാപന പരിചയമുള്ള ആളായിരിക്കണം വി.സി എന്നാണ് യു.ജി.സി നൽകിയിരിക്കുന്ന മാർഗ്ഗനിർദ്ദേശം. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നിയമനമാണ് എന്ന ഹർജിക്കാരന്റെ വാദം അംഗീകരിച്ച കോടതി ഡോ.ബാബു സെബാസ്റ്റ്യനെ അയോഗ്യനാക്കുകയായിരുന്നു.