സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

#

തിരുവനന്തപുരം (20-02-18) : നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ നടത്തിവന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ബസ് സമരം പിന്‍വലിക്കാന്‍ ബസ്സുടമകള്‍ തയ്യാറായത്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് ഉയര്‍ത്തുക, മിനിമം ചാര്‍ജ് 10 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഈ മാസം 16 മുതല്‍ സ്വകാര്യ ബസ്സുടമകള്‍ അനിശ്ചികാല ബസ് സമരം ആരംഭിച്ചത്. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ പിന്നീട് ചര്‍ച്ചയാകാമെന്ന് ഉറപ്പ് കിട്ടിയെന്ന് ബസ്സുടമകള്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍  ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനും പങ്കെടുത്തു.