മോദി സർക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാൻ തയ്യാറെന്ന് ചന്ദ്രബാബു നായിഡു

#

അമരാവതി(20-02-18) : ആന്ധ്രപ്രദേശിനോടുള്ള കേന്ദ്രസർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് കടുത്ത നീക്കങ്ങൾക്കു മുതിരുമെന്ന മുന്നറിയിപ്പുമായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡു. സംസ്ഥാനത്തിന് നീതി കിട്ടാന്‍ അവസാന മാര്‍ഗമായി മറ്റ് പാര്‍ട്ടികളുടെ പിന്തുണയോടെ മോദി സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ മടിക്കില്ലെന്നും നായ്ഡു പറഞ്ഞു.

സംസ്ഥാന താത്പര്യം സംരക്ഷിക്കുന്നതിലാണ് തന്റെ പ്രഥമ പരിഗണന. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനായി ഒന്നും ചെയ്തില്ല. ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ ജനങ്ങളോടുള്ള അനീതി അംഗീകരിക്കാന്‍ കഴിയില്ല. ബജറ്റില്‍ ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കാത്ത വിഷയത്തില്‍ ബിജെപിയുമായുള്ള ബന്ധം വഷളാകുന്നതിനിടെയാണ് നിലപാട് കടുപ്പിച്ച് ചന്ദ്രബാബു നായിഡു രംഗത്ത് വന്നിരിക്കുന്നത്.