കെ.സുധാകരൻ നിരാഹാരസമരം തുടരും : രമേശ് ചെന്നിത്തല

#

കണ്ണൂർ (20-02-18) : ഷുഹൈബ് വധത്തിലെ യഥാർത്ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കെ.സുധാകരൻ നടത്തുന്ന നിരാഹാര സമരം അനിശ്ചിതകാലത്തേക്കെന്ന് പ്രതിപക്ഷനേതാവ് രമേശ്‌ചെന്നിത്തല. നേരത്തെ 48 മണിക്കൂർ നിരാഹാര സമരമായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

ഷുഹൈബ് വധത്തിൽ പിടിയിലായത് യഥാർത്ഥ പ്രതികളല്ലെന്ന് സുധാകരൻ ആവർത്തിച്ചു. സി.പി.എം ചൂണ്ടിക്കാട്ടിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഷുഹൈബിനെതിരായ അക്രമത്തിനിടെ പരിക്കേറ്റവരുടെ മൊഴികൾ ഗൗരവമായി എടുക്കാൻ പോലീസ് തയ്യാറാകണം എന്നും സുധാകരൻ ആവശ്യപ്പെട്ടു. പോലീസ് പിടികൂടിയ രണ്ടു പ്രതികൾക്ക് കൊലപതകത്തിൽ പങ്കുണ്ടെങ്കിലും യഥാർത്ഥ പ്രതികൾ ഇപ്പോഴും പുറത്താണുള്ളതെന്ന് കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ആരോപിച്ചു.