ഷുഹൈബ് വധം സി.പി.എം അന്വേഷിക്കാൻ ഇത് ചൈനയല്ല : രമേശ് ചെന്നിത്തല

#

കണ്ണൂർ (22-02-18) : ഷുഹൈബിന്റെ കൊലപാതകം സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ വീഴ്ചയെങ്കിൽ  തുറന്നുപറയാനുള്ള ആർജ്ജവം  മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാനസെക്രട്ടറിയും കാണിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കൊലപാതകക്കേസ് പാർട്ടി അന്വേഷിക്കാൻ ഇതു ചൈനയല്ല, ജനാധിപത്യ രാജ്യമാണെന്നും ചെന്നിത്തല പറഞ്ഞു. കണ്ണൂരിൽ ഷുഹൈബ് ധനസഹായ ഫണ്ട് പിരിവ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അതെ സമയം ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള രക്ഷിതാക്കളുടെ കത്ത് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കൈമാറി. സി.പി.എമ്മിന്റെ ഉന്നത തലങ്ങളിൽ നടന്ന ഗൂഢാലോചനയുടെ ഫലമാണ് കൊലപാതകമെന്നും സി.പിഎമ്മിന് ശുഹൈബിനോദ് ഉണ്ടായിരുന്ന കുടിപ്പകയും രാഷ്ട്രീയവിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും മാതാപിതാക്കൾ കത്തിൽ ആരോപിക്കുന്നു. കൊലപാതകം നടന്ന് 10 ദിവസങ്ങൾക്കു ശേഷവും അന്വേഷണം ഇഴയുന്നത് സി.പി.എം ഇടപെടൽ മൂലമാണെന്നും കത്തിൽ പറയുന്നു. പ്രതികൾക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായും സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനുമായും അടുത്ത ബന്ധം ഉള്ളവരായതിനാൽ സ്വതന്ത്ര ഏജൻസിയുടെ അന്വേഷത്തിലൂടെ മാത്രമേ യഥാർത്ഥ പ്രതികളെ കണ്ടെത്താനാകുമെന്നും മാതാപിതാക്കൾ പറയുന്നു.