ഓസ്‌കാര്‍ : ഷെയ്പ് ഓഫ് വാട്ടര്‍ മികച്ച ചിത്രം

#

ന്യൂഡല്‍ഹി (05-03-18) : ഗില്ലെര്‍മൊ ഡെല്‍ ടൊറൊയുടെ ദ ഷയ്പ് ഒഫ് വാട്ടര്‍ എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം. ഷെയ്പ് ഒഫ് ദ വാട്ടര്‍ സംവിധാനം ചെയ്ത ഗില്ലെര്‍മൊ ഡെല്‍ ടൊറൊ  ആണ് മികച്ച സംവിധായകന്‍. വെനീസ് ഇന്റെര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും നല്ല ചിത്രത്തിനുള്ള ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം നേടിയ ചിത്രമാണ് ഷെയ്പ് ഒഫ് ദ വാട്ടര്‍. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച പശ്ചാത്തല സംഗീതം, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ എന്നിങ്ങനെ നാല് പുരസ്‌കാരങ്ങള്‍ ഷെയ്പ് ഒഫ് ദ വാട്ടര്‍ നേടി.

ഡാര്‍ക്കസ്റ്റ് അവര്‍ എന്ന ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ഗാരി ഓള്‍ഡ്മാന്‍ ആണ് മികച്ച നടന്‍. ട്രീ ബില്‍ബോഡ്‌സ് ഔട്‌സൈഡ് എബ്ബിംഗ് മിസൗറി എന്ന ചിത്രത്തില്‍ അഭിനയിച്ച ഫ്രാന്‍സസ് മക്‌ഡൊര്‍മാന്‍ഡ് ആണ് മികച്ച നടി. ഇതേ ചിത്രത്തില്‍ അഭിനയിച്ച നടീനടന്മാര്‍ സഹനടിക്കും സഹനടനുമുള്ള പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. ഏറ്റവും മികച്ച വിദേശഭാഷാ ചിത്രമായി ചിലിയന്‍ ചിത്രമായ എ ഫന്റാസ്റ്റിക് വുമണ്‍ തെരഞ്ഞെടുക്കപ്പെട്ടു.