ഹാദിയ ഇസ്ലാം ആകുന്നതിനെയല്ല എതിർക്കുന്നതെന്ന് അച്ഛൻ അശോകൻ

#

ന്യൂഡൽഹി  (06-03-18) : മകൾ ഇസ്‌ലാം മതം സ്വീകരിച്ചതിനെയല്ല താൻ എതിർക്കുന്നതെന്ന് ഹാദിയയുടെ അച്ഛൻ അശോകൻ. ഹാദിയക്ക് മുസ്ലിമായി ജീവിക്കാം. ഭാര്യ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നതിനെയോ മകള്‍ ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നതിനെയോ താന്‍ എതിര്‍ക്കുന്നില്ല എന്നും അശോകൻ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

മകളെ ശാരീരികമായും മാനസികമായും തട്ടിക്കൊണ്ടുപോയി തീവ്രവാദി നിയന്ത്രിത മേഖലയില്‍ ലൈംഗിക അടിമയോ മനുഷ്യ ബോംബോ ആക്കാനുള്ള ശ്രമങ്ങള്‍ക്ക് താന്‍ ഒരിക്കലും മൂകസാക്ഷിയാകില്ല. അടുത്ത സുഹൃത്ത് അമ്പിളി പിന്തിരിപ്പിച്ചില്ലായിരുന്നെങ്കില്‍  ഫാസില്‍ മുസ്തഫയുടെ രണ്ടാം ഭാര്യയായി ഹാദിയ യമനില്‍ എത്തുമായിരുന്നുവെന്നും അശോകന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ഫാസില്‍ മുസ്തഫ ഷെറിന്‍ ഷഹാന ദമ്പതികളുമായുള്ള ഹാദിയയുടെ ബന്ധത്തെ കുറിച്ചുള്ള എന്‍ഐഎ റിപ്പോര്‍ട്ട് കോടതി പരിശോധിക്കണമെന്നും സത്യവാങ്മൂലത്തില്‍ അശോകൻ ആവശ്യപ്പെട്ടു.