ഹിന്ദി നടി ഷമ്മി അന്തരിച്ചു

#

മുംബൈ (06-03-18) : ഷമ്മി ആന്റി എന്നറിയപ്പെട്ടിരുന്ന പ്രമുഖ ബോളിവുഡ് നടി ഷമ്മി (89) അന്തരിച്ചു. മുംബൈയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം.

നര്‍ഗീസ് റബാഡി എന്നാണ് ഷമ്മിയുടെ യഥാര്‍ത്ഥ പേര്. 1949 ല്‍ ഉസ്താദ് പെഡ്രോ എന്ന സിനിമയാണ് ആദ്യം അഭിനയിച്ച ചിത്രം. നിരവധി സിനിമകളില്‍ സഹനടിയായി അഭിനയിച്ച ഷമ്മി 1993 ല്‍ ജയബച്ചന്‍ നിര്‍മ്മിച്ച ദേഖ്ഭായ് ദേഖ് ഭായ് എന്ന സീരിയലിലൂടെ ഛോട്ടീ നാനി എന്ന വേഷത്തിലൂടെ വലിയ ജനപ്രീതി നേടി. 2013 ലാണ് അവസാനമായി സിനിമയില്‍ അഭിനയിച്ചത്.

അമിതാഭ് ബച്ചന്‍, ഋഷികപൂര്‍, ഷബാന ആസ്മി, അഭിഷേക് ബച്ചന്‍, പ്രിയദത്ത് തുടങ്ങി ബോളിവുഡിലെ നിരവധി പ്രമുഖര്‍ ഷമ്മിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു. ട്വിറ്ററിലൂടെ അമിതാഭ് ബച്ചനാണ് ഷമ്മിയുടെ മരണവാര്‍ത്ത അറിയിച്ചത്. സംസ്‌കാരം ഇന്ന് വൈകിട്ട് മുംബൈ ഓഷിവാര ശ്മശാനത്തില്‍ നടക്കും.