ഒറ്റമുറിവെളിച്ചം മികച്ച ചിത്രം ; നടന്‍ ഇന്ദ്രന്‍സ്, നടി പാര്‍വ്വതി

#

തിരുവനന്തപുരം (08-03-18) : ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് രാഹുല്‍ ജി.നായര്‍ സംവിധാനം ചെയ്ത ഒറ്റമുറി വെളിച്ചം എന്ന ചിത്രം നേടി. മികച്ച സംവിധായകനായി ലിജോ ജോസ് പല്ലിശ്ശേരി തെരഞ്ഞെടുക്കപ്പെട്ടു. ഇ.മ.യൗ ആണ് ചിത്രം. മികച്ച നടന്‍ ഇന്ദ്രന്‍സ് (ആളൊരുക്കം), നടി പാര്‍വ്വതി (ടേക്ക് ഓഫ്).

ഏദന്‍ എന്ന ചിത്രത്തിന്റെ ക്യാമറാമാന്‍ മനേഷ് മാധവനാണ് മികച്ച ക്യാമറാമാന്‍. എം.കെ.അര്‍ജ്ജുനനാണ് സംഗീത സംവിധായകന്‍. ഭയാനകം എന്ന ചിത്രത്തിനാണ് പുരസ്‌കാരം. മികച്ച നവാഗത സംവിധായകനായി ടേക്ക് ഓഫ് സംവിധാനം ചെയ്ത മഹേഷ് നാരായണന്‍ തെരഞ്ഞെടുക്കപ്പെട്ടു. രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത രക്ഷാധികാരി ബൈജുവാണ് മികച്ച ജനപ്രിയചിത്രം. മികച്ച തിരക്കഥ-സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും), കഥ-എം.എ.നിഷാദ് (കിണര്‍), സ്വഭാവനടന്‍-അലന്‍സിയര്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും), സ്വഭാവനടി-പോളിവല്‍സന്‍ (ഇ.മ.യൗ), ഗായിക-സിത്താര (വിമാനം), ഗായകന്‍-ഷഹ്ബാസ് അമന്‍(മായാനദി), ഗാനരചയിതാവ്-പ്രഭാവര്‍മ്മ(ക്ലിന്റ്), പശ്ചാത്തലസംഗീതം-ഗോപീസുന്ദര്‍(ടേക്ക്ഓഫ്), ബാലതാരം-മാസ്റ്റര്‍ അഭിനന്ദ്(സ്വനം).

പ്രശസ്ത സംവിധായകൻ ടി.വി.ചന്ദ്രൻ അധ്യക്ഷനായ സമിതിയാണ് പുരസ്കാര നിർണ്ണയം നടത്തിയത്.